ഓയൂർ: വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ കർക്കടക വാവു ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടാരക്കര തഹസിൽദാർ നേരിട്ടെത്തിയാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. ക്ഷേത്രോപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റയും സംയുക്ത ഫണ്ട് ഉപയോഗിച്ച് തിരുമുറ്റം ഇന്റർ ലോക്ക് പാകി. ബലിക്കടവിൽ പുതുതായി പടികളുടെ നിർമ്മാണവും നടത്തി. ഇതോടൊപ്പം പതിനായിരത്തിലധികം പേർക്കുള്ള ബലിതർപ്പണ കിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഫയർഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സംഘം, പാർക്കിംഗ് സൗകര്യം എന്നിവയും പ്രത്യേകമായി ഒരുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് , സെക്രട്ടറി ടി.കെ. മനു, രക്ഷാധികാരി ജി. ഹരിദാസ് എന്നിവർ അറിയിച്ചു.