കുന്നത്തൂർ: തിരുവനന്തപുരത്ത് സമരം നടത്തിയ പെൺകുട്ടികളടക്കമുള്ളവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജെമ്നി ഹൈറ്റ്സിൽ നിന്നാരംഭിച്ച പ്രകടനം ഫിൽട്ടർ ഹൗസ് വഴി ടൗൺ ചുറ്റി കോളേജ് റോഡിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വൈ. നജീം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.വി. ശശികുമാരൻ നായർ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി നായർ, ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, പി.കെ. രവി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ, പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് ബാബു, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി എന്നിവർ സംസാരിച്ചു. ഉണ്ണി ഇലവിനാൽ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.