കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും ശാസ്താംകോട്ട ഡിപ്പോ പ്രവർത്തന ക്ഷമമാക്കണമെന്നും കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി. യു) കരുനാഗപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. വി. ജയദാസ് അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ . അനിരുദ്ധൻ വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനിലാൽ, ജില്ലാ ട്രഷറർ കെ. അനിൽകുമാർ, പി.കെ. ബാലചന്ദ്രൻ, വി. ദിവാകരൻ, പ്രവീൺബാബു, രഞ്ജിത്ത്, ജി.ആർ. ഷീന, സി.ജെ. വിനീത് എന്നിവർ സംസാരിച്ചു.
വി. ജയദാസ് (പ്രസിഡന്റ്), കെ. ഷാജി (സെക്രട്ടറി) സി.ജി. വിനീത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.