al
കാർഗിൽ വിജയ ജ്യോതി തെളിയിച്ചു.

പുത്തൂർ: പുത്തൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 20-ാം കാർഗിൽ വിജയദിനമാചരിച്ചു. വിമുക്ത ഭടൻ ആർ. രവി കുമാർ കാർഗിൽ വിജയജ്യോതി തെളിച്ചു. അനുരാജ് മാറനാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വിനോജ് വിസ്മയ, സെക്രട്ടറി കെ. കുമാരൻ, ട്രഷറർ ബിനു പാപ്പച്ചൻ, അനിൽ കുമാർ പവിത്രേശ്വരം, ബിജു മോൻ. പി.ടി.കെ. ശശി കുമാർ, ആർ. രാജീവ് , റോബിൻ തോമസ്, അരുൺ ദേവ് കെ.വി. എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, വിമുക്ത ഭടൻമാർ, നാട്ടുകാർ തുടങ്ങിയവർ കാർഗിൽ ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജ്യോതി തെളിച്ചു.