ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പോരുവഴി ഗ്രാമ പഞ്ചായത്തും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി ഭിന്നശേഷി സൗഹൃദ ക്ലാസ് മുറി സ്കൂളിന് സമർപ്പിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കാവശ്യമായ ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ നിരവധി സജ്ജീകരണങ്ങളാണ് സ്കൂളിൽ ലഭ്യമാക്കിയിരിക്കുന്നത്. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ എസ്. ശിവൻപിള്ള, അക്കരയിൽ ഹുസൈൻ, ബി. ബിനീഷ്, ആർ. രാധ, ഷംസുദ്ദീൻ, സഹദേവൻ പിള്ള, വിനോദ് കുമാർ, ഷിബു, പി.ടി.എ പ്രസിഡന്റ് സിബി ചാക്കോ, സ്കൂൾ പ്രിൻസിപ്പൽ റീത്ത റാണി, കബീർ കുട്ടി, സുജാകുമാരി എന്നിവർ സംസാരിച്ചു.