കൊട്ടിയം: കൊട്ടിയം മർച്ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം അദ്ധ്യക്ഷത വഹിച്ചു.
എസ്. കബീർ, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, നിയമസഹായ വേദി കൺവീനർ ജോജോ കെ. എബ്രഹാം, എസ്. പളനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകളും നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. തുടർന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ മെഗാഷോയും നടന്നു.