ചാത്തന്നൂർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി യോജിപ്പിച്ച് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ഗൃഹചൈതന്യം പദ്ധതിക്ക് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്ലാക്കാട് കൈത്തറി നെയ്ത്തുശാലയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സുഭാഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആര്യവേപ്പിന്റെയും, കറിവേപ്പിന്റെയും തൈകൾ നഴ്സറിയിൽ തയ്യാറാക്കി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ വീടുകളിൽ എത്തിച്ച് നട്ടുപിടിപ്പിക്കുകന്നതാണ് പദ്ധതി.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജി രാജേന്ദ്രൻ, സരസ മണി തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി എൻജിനിയർ ഹണി മോഹൻ സ്വാഗതം പറഞ്ഞു.