sreekala
ശ്രീകലയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഔദ്യോഗിക യാത്രയ്‌ക്കിടെ കഴിഞ്ഞ വർഷം അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീകലയുടെ ഒന്നാം അനുസ്മരണ സമ്മേളനം കേരളാ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ക്യാമ്പ് എ.സി ആർ. രാജു, വിജിലൻസ് സി.ഐ ജി. അജയനാഥ്, കെ.പി.എ സംസ്ഥാന ട്രഷറർ എസ്. ഷൈജു, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, സഞ്ജു കൃഷ്ണൻ, സുലേഖ, റജീന എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.