photo
സെപ്തംബറിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഐ.എൻ.ടി.യു.സി ജില്ലാ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : അരനൂറ്റാണ്ടായി ഇന്ത്യയിലെ തൊഴിലാളികൾ അനുഭവിച്ചിരുന്ന ജോലിസ്ഥിരത ഉൾപ്പെടെയുള്ള തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ പരിഷ്‌ക്കാരത്തിനെതിരെ തൊഴിലാളികൾ ശക്തമായ സമരത്തിന് തയ്യാറാകണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാർ കെ.സി. രാജർ ആവശ്യപ്പെട്ടു. സെപ്തംബറിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഐ.എൻ.ടി.യു.സി ജില്ലാ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി കോൺഗ്രസ് നടപ്പാക്കിയ തൊഴിൽ നിയമങ്ങളാണ് കോർപ്പറേറ്റ് ലോബികൾക്കായി മോദി സർക്കാർ ഭേദഗതി ചെയ്യുന്നതെന്നും കെ.സി.രാജൻ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. കൈതവനത്തറ ശങ്കരൻകുട്ടി, അഡ്വ. കല്ലട കുഞ്ഞുമോൻ, വടക്കേവിള ശശി, ചിറ്റുമൂല നാസർ, കൃഷ്ണവേണി ശർമ്മ, ജി. ജയപ്രകാശ്, എസ്. നാസറുദ്ദീൻ, കോലത്ത് വേണുഗോപാൽ , ആർ. ജയകുമാർ, കുഴിയം ശ്രീകുമാർ, എം. അൻസാർ, കെ.കെ. സുനിൽ കുമാർ , അഡ്വ. ടി.പി. സലിംകുമാർ, ബാബു അമ്മവീട്, ബിന്ദു വിജയകുമാർ, ആർ. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.