prakashan
ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനത്തിൽ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന ആർ.പി. ബാങ്കേഴ്സ് ഉടമ ആർ. പ്രകാശൻപിള്ളയെ ആദരിക്കുന്നു

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന എൻ.ബി.എഫ്.സി ബാങ്കുകളുടെ അമിത പലിശ ഈടാക്കൽ അവസാനിപ്പിക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തേവള്ളി രാമവർമ്മ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ എസ്. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഇ.പി ജോസ് മുഖ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജി. ശുഭവർമ്മ രാജ അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന അസോസിയേഷൻ അംഗവും ആർ.പി ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ആർ. പ്രകാശൻപിള്ള, വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിൻ എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘടനാഅംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകൾ കൗൺസിലർ ഷൈലജ വിതരണം ചെയ്തു.

പുതിയ ഭാരവാഹികളായി ജി. ശുഭവർമ്മ രാജ(പ്രസിഡന്റ്), എസ്.ശ്രീലാൽ, ശിവരാജൻ (വൈസ് പ്രസിഡന്റ്), ബിനു ചെറിയാൻ (സെക്രട്ടറി) അനി വിജയൻ (ജോ. സെക്രട്ടറി), ആർ. അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.