കൊല്ലം: ഇടുപ്പെല്ല് പാെടിഞ്ഞ് രാവും പകലും കിടക്കയിലേക്ക് ഒതുങ്ങിയ ഹാഷിനയ്‌ക്ക് തന്റെ രണ്ട് വയസുകാരൻ മകനെ ഒക്കത്തിരുത്തി ഒരുമ്മ കൊടുക്കാൻ പോലും കഴിയുന്നില്ല. പത്തനാപുരം മാങ്കോട് അംബേദ്കർ കോളനിയിലെ ഹാഷിന മൻസിലിൽ ഹാഷിനയ്‌ക്ക് (22) ജീവിതത്തിലേക്ക് തിരികെ മടങ്ങാൻ നാടിന്റെ സഹായം വേണം.
പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല. ചികിത്സയ്ക്കും മരുന്നിനും ജീവിത ചെലവിനും കൂലിപ്പണിക്കാരനായ ഭർത്താവ് അൻസറിന്റെ വരുമാനം തികയുന്നില്ല.
പ്രസവം കഴിഞ്ഞതോടെയാണ് ഇടുപ്പെല്ലിന് അസഹ്യമായ വേദന തുടങ്ങിയത്. ഇടുപ്പെല്ല് പൊടിയുന്ന രോഗമാണെന്ന് താമസിയാതെ കണ്ടെത്തി.
ഇടുപ്പെല്ല് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ല. കടം വാങ്ങിയാണ് അൻസർ ഭാര്യയുടെ ചികിത്സ നടത്തുന്നത്. രണ്ടാഴ്‌ച കൂടുമ്പോൾ ഇഞ്ചക്ഷന് മാത്രം 12000 രൂപ വേണ്ടി വരും. രണ്ട് വയസുള്ള മകനും ഹാഷിനയുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ചികിത്സയ്ക്കും ജീവിതത്തിനും മറ്റ് വഴികളില്ലാതെ നട്ടം തിരിയുകയാണ്. ശസ്ത്രക്രിയയ്‌ക്കും തുടർ ചികിത്സയ്‌ക്കുമായി കുറഞ്ഞത് എട്ടുലക്ഷം രൂപ വേണ്ടിവരും. ശസ്ത്രക്രീയ നടത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്.
എസ്.ബി.ഐ പത്തനാപുരം ശാഖയിലെ ഹാഷിനയുടെ അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ 67305249024 ഐ.എഫ്.എസ്.സി കോഡ്-SBIN0070072. ഫോൺ - 8893888585