കുണ്ടറ: ഇളമ്പള്ളൂർ എസ്.എൻ.എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് കിരീട പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചിന്നൂസ് അബ്ദുൽ മുത്തലിഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി. അനിൽകുമാർ, ഹെഡ്മാസ്റ്റർ രാജേഷ്കുമാർ എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനമായി സൈക്കിളും, രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും നൽകി. എം.എ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹൈസ്കൂൾ അദ്ധ്യാപിക ആർ. രഞ്ജിനിദേവിയെ ചടങ്ങിൽ അനുമോദിച്ചു.