photo
എൽ.ഡി.എഫ് മുഴങ്ങോട്ടുവിള മത്സ്യ മാർക്കറ്റിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എൽ.ഡി.എഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴങ്ങോട്ടുവിള മത്സ്യമാർക്കറ്റിന് സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.ഐ കരുനാഗപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ പടിപ്പുര ലത്തീഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. അക്രമികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു. നഗരസഭാ മുൻ കൗൺസിലർ സലാം അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സൂസൻകോടി, ജെ. ജയകൃഷ്ണപിള്ള, കമറുദ്ദീൻ മുസലിയാർ, ജഗത് ജീവൻലാലി, ഷെറഫുദ്ദീൻ മുസലിയാർ, ആർ. രവി എന്നിവർ സംസാരിച്ചു.