കൊല്ലം: കൊല്ലം സിറ്റി പൊലീസ് സർവീസിൽ നിന്ന് വിരമിക്കുന്ന എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി.എസ്. ചിത്രസേനൻ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷിഹാബുദ്ദീൻ എന്നിവർ ഉൾപ്പെടെ 17 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനവും ഉപഹാരം സമർപ്പണവും നിർവഹിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം എ.സി.പി എ. പ്രദീപ്കുമാർ. കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ. എ.ആർ. ക്യാമ്പ് അസി. കമാണ്ടന്റ് എ. രാജു, കെ.പി.ഒ.എ സംസ്ഥാന എക്സി. അംഗം കെ. സുനി, കെ.പി.എ ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാർ, സെക്രട്ടറി ജിജു സി. നായർ, കെ.പി.ഒ.എ ഭാരവാഹികളായ ജെ. തമ്പാൻ, പി. ലിജു, കെ. ഉദയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതം പറഞ്ഞു.