പാരിപ്പള്ളി: ദേശീയപാതയിൽ മുക്കടയിൽ കാറും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരായ യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു.വെള്ളനാട് മേക്കാട് മലയിൽ ശ്രീനിലയത്തിൽ ശ്രീക്കുട്ടൻ (18),ശരണ്യ(25) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ കൊല്ലത്തെ ക്ഷേത്രത്തിലേക്ക് പോകവേയാണ് ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിമുട്ടിയത്.കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി.