തൊടിയൂർ : കരുനാഗപ്പള്ളി താലൂക്കിലെ കൈത്തറി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സമഗ്ര ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൈത്തറി തൊഴിലാളികയുടെയും കുടുംബാംഗങ്ങളുടെയും ഹെൽത്ത് കാർഡ് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഇടക്കുളങ്ങര കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് നെയ്ത്ത് വ്യവസായ സഹകരണ സംഘം പ്രസിഡന്റ് വി. വിജയകുമാർ അദ്ധ്യക്ഷനായി. വി.പി. ജയപ്രകാശ് മേനോൻ , ബി. സജീവൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡംഗം ടി. രാജീവ് സ്വാഗതവും സെക്രട്ടറി വി. ബിനി നന്ദിയും പറഞ്ഞു. ഡോ. ആഷ്മി റഹ്മാൻ, കോ ഒാർഡിനേറ്റർ അമീർ ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കരുനാഗപ്പള്ളി പ്രിസൈസ് കണ്ണാശുപത്രി, അറ്റ്ലസ് ലബോറട്ടറി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.