ezhukone-sathyan
കേരളാ സ്​റ്റേ​റ്റ് കാഷ്യു വർക്കേഴ്സ് ആന്റ് സ്​റ്റാഫ് ഫെഡറേഷൻ സമരപ്രഖ്യാപന കൺവെൻഷൻ കെ.ടി.യു.സി- ജെ) ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഈ വർഷം ഓണം ബോണസായി 12,000 രൂപയും, 22.5 ശതമാനം ബോണസും അനുവദിക്കണമെന്ന് എഴുകോണിൽ കൂടിയ കേരളാ സ്​റ്റേ​റ്റ് കാഷ്യു വർക്കേഴ്സ് ആന്റ് സ്​റ്റാഫ് ഫെഡറേഷൻ (കെ.​റ്റി.യു.സി-ജെ)) സമരപ്രഖ്യാപന കൺവൻഷൻ സർക്കാരിനോടും വ്യവസായികളോടും ആവശ്യപ്പെട്ടു. മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്നു മാസത്തെയും 15 ദിവസത്തെയും ശമ്പളം ബോണസ്സായി നിശ്ചയിക്കണം. ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സി.മോഹനൻപിള്ള , ആർ.രാജശേഖരൻപിള്ള, കെ.ഹരിദേവ്, എസ്.മണിമോഹൻനായർ, നെടുവത്തൂർ ചന്ദ്രശേഖരൻ, പത്മിനി, ഷൈലജ, റോസമ്മ, ലതിക,ലീലാമ്മ,രമണി, സുനിമോൾ,ഭവാനി, ഹനകുട്ടൻ,കമലാസനൻ,ശിവശങ്കരപിള്ള, വത്സലകുമാരി,മോഹനൻ ,വിമല തുടങ്ങിയവർ പ്രസംഗിച്ചു