f
കേരളകൗമുദി, കൗമുദി ടി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചൽ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബി. രവീന്ദ്രനാഥ് നിർവഹിക്കുന്നു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, ഡോ. വി.കെ. ജയകുമാർ, അഡ്വ. ജി. സുരേന്ദ്രൻ, ആയൂർ ഗോപിനാഥൻ, ബി. വേണുഗോപാൽ, അനീഷ് അയിലറ തുടങ്ങിയവർ സമീപം

അഞ്ചൽ:കേരള കൗമുദി അഞ്ചൽ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ.വി.രവീന്ദ്രനാഥ് നിർവഹിച്ചു.ആഗസ്റ്റ് 7 മുതൽ 18 വരെ അഞ്ചൽ വട്ടമൺ പാലത്തിന് സമീപം അർച്ചനാ ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്.

സ്വാഗത സംഘം ചെയർമാനും ശബരിഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ ഡോ.വി.കെ.ജയകുമാർ, കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എ‌ഡിറ്ററുമായ എസ്.രാധാകൃഷ്ണൻ, സ്വാഗതസംഘം സെക്രട്ടറി അഡ്വ.ജി.സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്.ദേവരാജൻ, എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എസ്.അജിത് കുമാർ, കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗം അഡ്വ.സൈമൺ അലക്സ്, അനീഷ് കെ അയിലറ, ഗുരുദേവ സ്റ്റഡി സർക്കിൾ സെക്രട്ടറി ആയൂർ ഗോപിനാഥ് ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, റിട്ട.പ്ലാനിംഗ് ബോർഡ് അഡിഷണൽ ഡയക്ടറും ജി.ഡി.പി.എസ്. മണ്ഡലം സെക്രട്ടറിയുമായ കെ.നടരാജൻ, ജി.ഡി.പി.എസ്.ജില്ലാ കമ്മിറ്റി അംഗം ജി. കമലാസനൻ, വിശ്വകർമ്മ സർവീസ് സൊസൈറ്റി ഇടമുളയ്ക്കൽ മേഖലാ പ്രസിഡന്റ് ബി.വേണുഗോപാൽ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഷാജു, കേരള കൗമുദി സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് എൻ.ശ്രീകുമാർ, അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ, ആഘോഷകമ്മിറ്റി അംഗം അഞ്ചൽ ഗോപൻ തുടങ്ങിയവ‌ സംബന്ധിച്ചു.