പരവൂർ: നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ നാടകം 'പാഠം ഒന്ന് - ഒരു മദ്യപാനിയുടെ ജീവിതകഥ' അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പ്രകാശ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകനായ വേണുഗോപകുമാർ സ്വാഗതവും പി.ടി.എ അംഗം സമ്മിൽ നന്ദിയും പറഞ്ഞു.