ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെയും പ്രിയദർശിനി ഗ്രസ്ഥശാല വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് ക്ലാപ്പന പുത്തൻപുര ജംഗ്ഷനിലുള്ള വായനശാലാ ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ആർ. റീന, കൺവീനർ പി. ശ്രീജ, രക്ഷാധികാരി എസ്. ശ്രീകല, ഡോ. ജയലത, ശോഭ മുരളി, പ്രീത സുനിൽ, എസ്. ഗിരിജ, മെറി നെൽസൺ, ഗീതാ വിജയൻ, ആർ. സുധാകരൻ, എം.പി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.