ശാസ്താംകോട്ട: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സമാശ്വാസം 2019 ഒന്നാം ഘട്ടം കുന്നത്തൂർ താലൂക്ക് ഓഫീസിൽ നടന്നു. ജില്ലാ കളക്ടർ അബ്ദുൽ നാസർ പൊതു ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിച്ചു. ആകെ ലഭിച്ച 214 അപേക്ഷകളിലും നടപടി സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഡെപ്യൂട്ടി കളക്ടർമാരായ റഹിം, ജ്യോതി ലക്ഷ്മി, ഗ്രിഗറി കെ. ഫിലിപ്പ്, തഹസിൽദാർമാരായ അനിൽകുമാർ, ബി. ലിസി, താലൂക്ക് ഓഫീസ് ജീവനക്കാർ, വില്ലേജ് ഓഫീസ് ജീവനക്കാർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.