കൊല്ലം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന പത്രമാണ് കേരളകൗമുദിയെന്ന് ആർ. പി ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. പ്രകാശൻപിള്ള പറഞ്ഞു. കൊല്ലം ക്രേവൺ എം.എൽ.എം.എസ്.എച്ച്.എസിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നാക്കവിഭാഗത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മുടങ്ങിയ വാർത്ത പ്രസിദ്ധീകരിച്ചത് കേരളകൗമുദിയായിരുന്നു. മറ്റ് പത്രങ്ങളിലൊന്നും ഈ വാർത്ത ഉണ്ടായിരുന്നില്ല. സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്കൊപ്പം മുന്നാക്കക്കാർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അധികാര കേന്ദ്രങ്ങളിലെത്തിക്കുന്നതിൽ കേരളകൗമുദി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജീവിത വിജയം കൈവരിക്കാൻ പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിന് പുറമേ പത്രപാരായണം അനിവാര്യമാണെന്നും പ്രകാശൻപിള്ള പറഞ്ഞു.
കേരളകൗമുദി റഡിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ജെയ്സ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ.ജി. ജൂലിയറ്റ് സ്വാഗതവും ബ്രൈറ്റ് ജോസഫ് നന്ദിയും പറഞ്ഞു. ആർ.പി. ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. പ്രകാശൻപിള്ളയാണ് സ്കൂളിൽ കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.