paravur
ജനനി അഭയകേന്ദ്രം പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ കൂനയിൽ പ്രവർത്തനമാരംഭിച്ച ജനനി അഭയകേന്ദ്രം പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബിനു ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ സി.ഐ. എസ്. സാനി, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, ലളിത സദാശിവൻ, ബി.ബി. ഗോപകുമാർ സി.ആർ. അജയകുമാർ എന്നിവർ പങ്കെടുത്തു. ജനനി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ആർ. രാജേഷ് സ്വാഗതവും എൽ. രാഗിണി നന്ദിയും പറഞ്ഞു.