ചാത്തന്നൂർ: ദേശീയപാത 66നായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ചാത്തന്നൂരിലെ ദേശീയപാത സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ അദാലത്ത് നടന്നു. നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടർ സുമിതൻ പിള്ള, സ്‌പെഷ്യൽ തഹസീൽദാർ അനിൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ ഹീയറിംഗിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 10 മുതൽ നാഷണൽ ഹൈവേ കൊല്ലം വടക്കേവിള ഓഫീസിൽ ഹിയറിംഗ് ഉണ്ടായിരിക്കും.