photo
ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം കൊല്ലം ബിഷപ്പ് ഡോക്ടർ സ്റ്റാൻലി റോമൻ നിർവഹിക്കുന്നു. ജോസഫ് ഡി. ഫെർണാണ്ടസ്, കല്ലട രമേശ്, സ്മിത രാജൻ എന്നിവർ സമിപം

കുണ്ടറ: രാജ്യത്തിന് ഉത്തരവാദിത്വവും ആരോഗ്യവുമുള്ള പൗരന്മാരെയാണ് ആവശ്യമെന്ന് കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ പറഞ്ഞു. ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിൽ പുതുതായി നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യസംരക്ഷണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഫാദർ അലോഷ്യസ് എ. ഫെർണാണ്ടസ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, സ്കൂൾ മാനേജർ സ്മിത രാജൻ, മിൽമ ചെയർമാൻ കല്ലട രമേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, കോൺഗ്രസ് കിഴക്കേകല്ലട മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട,സ്‌കൂൾ പ്രിൻസിപ്പൽമാരായ കെ.ആർ. സുനിത, എം.കെ. പാർവതി, ആനി തോമസ്, വിദ്യാർത്ഥികളായ ബി.എസ്. ദുർഗ, ബി. വിബിത എന്നിവർ സംസാരിച്ചു.