ഓയൂർ: വെളിനല്ലൂർ സ്മാർട്ട് വില്ലേജ് ഒാഫീസിന്റെ ശിലാസ്ഥാപനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. വില്ലേജ് ഒാഫീസ് കെട്ടിടങ്ങൾ മാത്രം സ്മാർട്ടായാൽ പോരെന്നും ജീവനക്കാരും ജനങ്ങളും അതിനോടൊപ്പം സ്മാർട്ടാകണമെന്നും എം.എൽ.എ പറഞ്ഞു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സനിൽ, ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം. സുഹറാബീവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. നൗഷാദ്, കെ. വിനയചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ എ. നിസാർ, ജയിംസ് എൻ. ചാക്കോ, അബ്ദുൽ ഹക്കീം, സിമി മനോജ്, കരിങ്ങന്നൂർ മനോജ്, ബി. രേഖ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡി. അബ്ദുൽ നാസർ സ്വാഗതവും തഹസിൽദാർ എസ്. തുളസീധരൻ പിള്ള നന്ദിയും പറഞ്ഞു.