sndp
വനിതാസംഘം, പ്രാർത്ഥനാ സമിതി എന്നിവയുടെ പുനലൂർ യൂണിയൻ തല വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 4242-ാം നമ്പർ നെടിയറ ശാഖയിലെ വനിതാസംഘം ശാഖാ കമ്മിറ്റി അംഗമായ ഇന്ദിരയെയും ഭർത്താവ് ജയകുമാറിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പുനലൂർ യൂണിയൻതല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വനിതാസംഘവും പ്രാർത്ഥനാ സമിതിയും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. 22നായിരുന്നു ദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ‌ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. എബി, ഡി. ബിനിൽ കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ് ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി തുടങ്ങിയവർ‌ സംസാരിച്ചു. വനിതാസംഘം പുനലൂർ യൂണിയൻ ഭാരവാഹികളായി ഷീല മധുസൂദനൻ (പ്രസിഡന്റ്), ലതിക രാജേന്ദ്രൻ(വൈസ് പ്രസിഡന്റ്), ഓമന പുഷ്പാംഗദൻ(സെക്രട്ടറി), പ്രാർത്ഥനാ സമിതി യൂണിയൻ ഭാരവാഹികളായി നരിക്കൽ ലതിക ( പ്രസിഡന്റ്), രാജമ്മ ജയപ്രകാശ് (വൈസ് പ്രിഡന്റ്), പ്രീത (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.