പാരിപ്പള്ളി: ചന്ദ്രയാൻ 2ന്റെ ശില്പികളിൽ പ്രമുഖനും ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റ് മിഷൻ ഡയറക്ടറുമായ ഡോ. ജെ. ജയപ്രകാശിനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സ്നേഹാശ്രമം ചെയർമാൻ പ്രേമാനന്ദ് പൊന്നാട അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് അമൽ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ ഒാഫീസർ റുവൽസിംഗ്, സെക്രട്ടറി രാധാകൃഷ്ണൻ, അജയകുമാർ, കബീർ, രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശി, പി.എം. രാധാകൃഷ്ണൻ, ആർ.ഡി. ലാൽ എന്നിവർ പങ്കെടുത്തു.