ചാത്തന്നൂർ: കളിയാക്കുളം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്ഘാടനം ചെയ്തു. പനയറ ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ഷിബു അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായവും വിദ്യാഭ്യാസ അവാഡും വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ എ. സുരേഷ്, ഇന്ദിര, ഉഷാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ സിനി അജയൻ, മെമ്പർ സെക്രട്ടറി സജി തോമസ്, സരിത, മുബിനത്ത്, ശോഭന മുരളി, റീന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബാലസഭ കുട്ടികളുടെ കലാപരിപാടികളും നടന്നു.