ചാത്തന്നൂർ: കൈരളി വായനശാലയുടെ നേതൃത്വത്തിൽ ചിറക്കര ഗവ. ഹൈസ്കൂളിൽ സ്ഥാപിച്ച സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതിയായ 'എന്റെ എഴുത്ത് പെട്ടി' ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മകമായ രചനകൾ എഴുത്ത് പെട്ടിയിൽ നിക്ഷേപിച്ച് എല്ലാമാസവും സമ്മാനം നൽകുന്നതാണ് പദ്ധതി.
പി.ടി.എ പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. അനിൽകുമാർ, ചിറക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ഉല്ലാസ് കൃഷ്ണൻ, എസ്. റീജ, കൈരളി വായനശാല പ്രസിഡന്റ് ബി. അനിലാൽ, സെക്രട്ടറി എൽ.എസ്. ദീപക്, എസ്.എം.സി ചെയർമാൻ ഹരികൃഷ്ണൻ, എം.പി.ടി.എ പ്രസിഡന്റ് രാഖി ജ്യോതിഷ്, സുനിൽകുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് സി.ആർ. ജയചന്ദ്രൻ സ്വാഗതവും അലൻ ജോസഫ് നന്ദിയും പറയും.