ഇരവിപുരം:കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാളത്തുംഗൽ പുത്തൻചന്ത റെയിൽവേ ഗേറ്റിന് സമീപം പെരുമന തൊടിയിൽ വീട്ടിൽ സെയ് നുലാബ് ദ്ദീന്റെയും ശോഭിതയുടെയും മകൻ സെയ് ദലി ബാസിത് (23) ന്റെ മൃതദേഹമാണ് മുക്കം കടൽ തീരത്ത് കണ്ടെത്തിയത്. ഞായറാഴ്ച സന്ധ്യയോടെ മുക്കം ബീച്ചിനടുത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. തിരച്ചിലിലാണ് തിങ്കളാഴ്ച പുലർച്ചയോടെ മൃതദേഹം കണ്ടെത്തിയത്.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സബീന, സജി, ഷാൻ എന്നിവർ സഹോദരങ്ങളാണ്.