paravur
പരവൂർ കൃഷി ഭവനും എസ്.എൻ.വി.ആർ.സി ബാങ്കും ചേർന്ന് സംഘടിപ്പിച്ച പച്ചക്കറി കൃഷി പരിശീലന ശില്പശാല ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ കൃഷി ഭവൻ, എസ്.എൻ.വി.ആർ.സി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഏകദിന പച്ചക്കറിക്കൃഷി പരിശീലന ശില്പശാല സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ശില്പശാല ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാർ ക്ലാസെടുത്തു. വിവിധ വിളകളുടെ നടീൽ സമയം, നടീൽ ക്രമം എന്നിവയെക്കുറിച്ച് എം.എസ്. പ്രമോദ് വിശദീകരിച്ചു. നഗരസഭാ കൗൺസിലർമാരായ ജയ, പ്രിജി ആർ. ഷാജി, ഷുഹൈബ്, വി. പ്രകാശ്, ഭരണസമിതി അംഗങ്ങളായ ഷൈനി, ലോല, മഹേശൻ എന്നിവർ സംസാരിച്ചു. പരവൂർ കൃഷി ഓഫീസർ മനോജ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.