pallikodi
നീണ്ടകര എഫ്. ലോയ് തീരദേശ ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ച് കവയത്രി അനുശ്രീ രചിച്ച പേരിടാത്ത കവിതകളുടെ പ്രകാശനം ഡോ. സി ഉണ്ണിക്കൃഷ്ണൻ വി. വിജയകുമാറിന് നൽകി നിർവഹിക്കുന്നു

നീണ്ടകര: എഫ്. ലോയ് തീരദേശ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എഫ്. ലോയ് 14-ാം ചരമവാർഷികവും 8-ാം ഗ്രന്ഥശാലാ വാർഷികവും പുസ്തകപ്രകാശനവും നീണ്ടകര പരിമണം ഗവ. എൽ.പി.എസിൽ നടന്നു. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. അജി അദ്ധ്യക്ഷത വഹിച്ചു. കവയത്രി അനുശ്രീയുടെ പേരിടാത്ത കവിതകളുടെ പ്രകാശനം കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതിയംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ ആദ്യ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥശാലയുടെ വാർഷികോദ്ഘാടനം നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി നിർവഹിച്ചു. എസ്.എസ്.എൽ.സി അവാർഡ് ദാനവും യുവ സാഹിത്യകാരികളായ അനുശ്രീ, രശ്മി സജയൻ എന്നിവരെ അനുമോദിക്കലും മുൻ നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. മായാ വിമല പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ എസ്. സുരേഷ്‌ കുമാർ, പഞ്ചായത്ത് മെമ്പർമാരായ സി.എസ്. മിനി, പി. സുരേന്ദ്രൻ, എഫ്. ലോയ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. വിശ്വനാഥപിള്ള, പരിമണം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ വിൽസൺ പി. ജോസഫ് , ബാപ്പുജി ഗ്രന്ഥശാലാ പ്രസിഡന്റ് എം. ശ്രീകണ്ഠപ്പിള്ള, ഗ്രന്ഥശാലാ പ്രസിഡന്റ് എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് കമ്മിറ്റിയംഗം കെ. ലതീശൻ സ്വാഗതവും ദേവീ ദത്തൻ പിള്ള നന്ദിയും പറഞ്ഞു.