ar
കൊല്ലം എ.ആർ ക്യാമ്പിൽ നടന്ന യാത്ര അയപ്പ് സമ്മേളനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും എ.ആർ. കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിച്ച സിറ്റി എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി.എസ്. ചിത്രസേനൻ, റിസർവ് സബ് ഇൻസ്‌പെക്ടർമാരായ ജോൺലൂക്ക്, സുരേഷ്‌കുമാർ, എ.എസ്.ഐ ഹർഷകുമാർ എന്നിവർക്ക് യാത്രഅയപ്പ് നൽകി.
എ.ആർ. ക്യാമ്പ് കോൺഫറൻസ് ഹാളിൽ നടന്ന യാത്ര അയപ്പ് യോഗം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജയകുമാർ, കെ.പി.എ ജില്ലാ പ്രസിഡന്റ് അജിത്കുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, വൈ. സോമരാജ് എന്നിവർ ആശംസ നേർന്നു. ചിന്തു സ്വാഗതവും ജെ. ഷൈജു നന്ദിയും പറഞ്ഞു.