photo
അഴീക്കൽ യുക്തിവാദി എം. ആനന്ദരാജൻ ഗ്രന്ഥശാലയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

കരുനാഗപ്പള്ളി: അഴീക്കൽ യുക്തിവാദി എം. ആനന്ദരാജൻ ഗ്രന്ഥശാലയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അഴീക്കൽ മാജിക്ക് വേൾഡ് ചിൽഡ്രൻസ് പാർക്ക് ഓപ്പൺ ഹാളിൽ നടന്ന ക്യാമ്പ് ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അഴീക്കൽ രണ്ടാം വാർഡ് മെമ്പർ പി. സലിന സംസാരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. ബിനു സ്വാഗതവും ഷൈജമോൾ നന്ദിയും പറഞ്ഞു. ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ക്യാമ്പിൽ നിന്ന് തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ ജില്ലാ അന്ധതാ നിവാരണ സമിതിയുടെ സഹായത്താൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.