കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ ടെക്യുപ്പ് - IIവിന്റെ സഹകരണത്തോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച ത്രിദിന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രോം മാത്തമാറ്റിക്കൽ പെർസ്പെക്ടീവ് ടുവാർഡ്സ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിന് തുടക്കമായി.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഇസഡ്.എ. സോയ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ആർ. ബിജുകുമാർ പ്രോഗ്രാമിനെക്കുറിച്ചുള്ള അവലോകനം നൽകി. പ്രൊഫ. എസ്. സുർജിത്ത് സ്വാഗതവും പ്രൊഫ. കെ.എ. ജസ്ന നന്ദിയും പറഞ്ഞു.