രാത്രി 12ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ബന്ധിച്ച കൂറ്റൻ ചങ്ങലകളഴിക്കും
കൊല്ലം: ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി 12ന് പിൻവലിക്കുന്നതോടെ ജില്ലയിലെ 1330 ബോട്ടുകൾ നീണ്ടകര തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് തിരിക്കും. രാത്രി 12ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരുന്ന കൂറ്റൻ ചങ്ങലകൾ അഴിച്ച് വിസിൽ മുഴക്കും. ട്രോളിംഗ് നിരോധനം പിൻവലിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോഴ്സ്‌മെന്റിന്റെയും നേതൃത്വത്തിൽ പൂർത്തീകരിച്ചു.
നിരോധനം
തുടക്കം: ജൂൺ 9
മേഖല: 12 നോട്ടിക്കൽ മെൈൽ
ദിവസങ്ങൾ : 52
പിൻവലിക്കുന്നത് : ജൂലായ് 31 രാത്രി 12 മണി
നീണ്ടകരയിൽ നിന്ന്
ഇന്ന് കടലിലേക്ക്
ബോട്ടുകൾ : 1330
തൊഴിലാളികൾ :10000
നിയന്ത്രണങ്ങൾ:
ചെറുമത്സ്യങ്ങളെ പിടിക്കരുത്
കരവലിയും പെയർ ട്രോളിംഗും പാടില്ല
നിബന്ധനകൾ:
മലയാളികളായ തൊഴിലാളികൾ ബയോമെട്രിക് കാർഡും ഇതര സംസ്ഥാന തൊഴിലാളികൾ മതിയായ തിരിച്ചറിയൽ രേഖകളും കൈവശം കരുതണം
ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ബോയ, ജാക്കറ്റ് എന്നിവ ഉണ്ടായിരിക്കണം
വള്ളങ്ങൾക്ക് രജിസ്ട്രേഷനും ലൈസൻസും ഉണ്ടായിരിക്കണം. കളർ കോഡ് പാലിക്കണം
നിയന്ത്രണങ്ങളും നിബന്ധനകളും പാലിക്കാത്ത ബോട്ടുകൾ പിടിച്ചെടുക്കും.തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികൾ ബയോമെട്രിക് കാർഡും അയൽ സംസ്ഥാന തൊഴിലാളികൾ തിരിച്ചറിയൽ രേഖകളും കടലിൽ പോകുമ്പോൾ കൈവശം വെക്കണം.
ജെ.കിഷോർ കുമാർ
മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.പി
മത്സ്യബന്ധന യാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ തീരദേശത്തെ പമ്പുകൾ തുറന്നു
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യബന്ധനത്തിനായി ജില്ലയിലെത്തിയ മറ്റ് മേഖലകളിലെ യാനങ്ങൾക്ക് മടങ്ങാൻ അനുമതി.