പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ പുന്നല മേഖലയിൽ ഉൾപ്പെട്ട 1204-ാം നമ്പർ പിറമല ശാഖയുടെ വിശേഷാൽ പൊതുയോഗവും കുടുംബയോഗവും കുമാരീസംഘം രൂപീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് ദാനവും ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു.
വിശേഷാൽ പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം, കുമാരീസംഘം എന്നിവയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബി. ബിജു നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ. ശരൺമിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾക്കുള്ള അവാർഡ്ദാനം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലറും വനിതാ സംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, സൈബർസേന ജില്ലാ ചെയർമാനും യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുമായ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം അനീഷ് പിറമല, കുമാരീസംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അർഷിക ജയൻ, ശാഖാ കമ്മിറ്റി അംഗവും പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ലതാ സോമരാജൻ എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി എൻ. ശരൺമിത്ര സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.