കൊല്ലം: പട്ടം എസ്.യു.ടി ആശുപത്രിയും കൊല്ലം സിംസ് ക്ലിനിക്കും സംയുക്തമായി നടത്തുന്ന കൊല്ലത്തെ പുതിയ മിനിമലി ഇൻവേസിവ് സർജറി ക്ലിനിക്കിന്റെ ഉദ്ഘാടനം പട്ടം എസ്. യു. ടിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി നിർവഹിച്ചു.
താക്കോൽ ദ്വാര ശസ്ത്രക്രിയ ഉൾപ്പെടെ അതി നൂതനവും വേദന കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മിനിമൽ ഇൻവേസിവ് സർജ്ജറി നടത്തുന്നത്. പ്രശസ്ത താക്കോൽ ദ്വാര ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ബൈജു സേനാധിപൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കാർഡിയാക് സർജൻ ഡോ. സുജിത്, ഓപ്പറേഷൻസ് മാനേജർ ഡോ. സോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം ഇരുമ്പുപാലത്തിന് സമീപം സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലാണ് സർജറി ക്ലിനിക് പ്രവർത്തിക്കുക.