അഞ്ചൽ: സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ കുട്ടികൾക്ക് അഞ്ചൽ സഹ. ബാങ്കിന്റെ ആഭിമുഖ്യത്തിൽ അവാർഡുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.