കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ആനക്കൂട് ശിവക്ഷേത്രം, നെടുവണ്ണൂർക്കടവ് എന്നിവിടങ്ങളിൽ പിതൃബലിതർപ്പണത്തിനായി ആയിരങ്ങളെത്തി. ഇവിടങ്ങളിൽ പിതൃബലിക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. അതിരാവിലെ മുതൽ തന്നെ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ജനങ്ങൾ എത്തിയിരുന്നു. കുളത്തൂപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ വൻസുരക്ഷാ സംവിധാനം ഒരുക്കിയത് ഭക്തജനങ്ങൾക്ക് ആശ്വാസമായി. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ വിവിധ സ്ഥലങ്ങളിൽ നിന്ന് ബലിതർപ്പണത്തിന് എത്തിച്ചേരാനായി സർവീസുകൾ ഏർപ്പെടുത്തി. വിവിധ മതസംഘടനകളം വ്യക്തികളും ക്ഷേത്രസമിതികളും ബലിതർപ്പണപുരകൾ ഒരുക്കി. ദേവസ്വംബോർഡ് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.