panmana
പന്മന ആശ്രമത്തിൽ നടന്ന കർക്കടക വാവുബലി

പന്മന : പന്മന ആശ്രമത്തിലെ ചട്ടമ്പിസ്വാമി മഹാസമാധി ക്ഷേത്രത്തിനു മുൻവശത്ത് തയ്യാറാക്കിയ പീഠത്തിൽ കർക്കടക വാവുബലിയോട് അനുബന്ധിച്ചുള്ള ബലിതർപ്പണം നടന്നു. ബലിതർപ്പണ ചടങ്ങുകൾക്ക് മഹാസമാധി ക്ഷേത്രം മേൽശാന്തി താമരമഠം നാരായണൻ നമ്പൂതിരി , ത്രിപുര സുന്ദരി ക്ഷേത്രം ശാന്തി മഹേഷ് എന്നിവർ നേതൃത്വം നൽകി. വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ബലിയിടാൻ വരുന്നവർക്ക് അന്നദാനവും ഒരുക്കിയിരുന്നു.