indian-bank
കൊല്ലത്ത് ഇന്ത്യൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വയം സഹായക സംഘങ്ങൾക്ക് വായ്പ വിതരണം ചെയ്യുന്നു

കൊല്ലം : ജില്ലാ ലീഡ് ബാങ്ക് കൂടിയായ ഇന്ത്യൻ ബാങ്കിന്റെ കൊല്ലം ജില്ലയിലെ ശാഖകൾ സ്വയം സഹായക സംഘം പ്രചാരണ മാസത്തിന്റെ ഭാഗമായി കൊല്ലം മെയിൻ റോഡിലെ മൈക്രോസാറ്റ് ശാഖയിൽ വച്ച് 100ൽ പരം സംഘങ്ങൾക്ക് 7 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
യോഗം ജില്ലാ കുടുംബശ്രീ മിഷൻ കോഓർഡിനേറ്റർ സന്തോഷ് ഉദ്‌ഘാടനം ചെയ്തു. ബാങ്ക് സോണൽ മാനേജർ എ.കെ. വിജയനും, ഡെപ്യൂട്ടി സോണൽ മാനേജർ പി.ബി. വിനോദും സംസാരിച്ചു.
വിറ്റുവരവ്, സാമ്പത്തിക അച്ചടക്കം,ഉത്തരവാദിത്വം, കൂട്ടായ്മ എന്നീ ഘടകങ്ങളിലൂന്നി നല്ല പ്രവർത്തനം കാഴ്ചവച്ച സ്വയം സഹായക സംഘങ്ങൾക്ക് അവാർഡുകൾ നൽകി. സംഘങ്ങൾ ഒരുക്കിയിരുന്ന സ്റ്റാളുകൾ വഴി വിവിധ യൂണിറ്റുകൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.
ഇന്ത്യൻ ബാങ്ക് കൊല്ലം ചീഫ് മാനേജർ വി.രാമു, ചീഫ് മാനേജർ (ക്രെഡിറ്റ്) എസ്.എൻ.ബിജു, ലീഡ് ഡിസ്ട്രിക്ട് മാനേജർ റീനാ സൂസൻ ചാക്കോ, മൈക്രോ സാറ്റ് ബ്രാഞ്ച് മാനേജർ വി.എസ്. ശ്രീജ എന്നിവർ സംസാരിച്ചു.