punal
കല്ലടയാറ്റിലെ പുനലൂർ സ്നാനഘട്ടത്തിൽ നടന്ന ബലിതർപ്പണം

പുനലൂർ: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ കിഴക്കൻ മലയോര മേഖലകളിലെ വിവിധ ക്ഷേത്രക്കടവുകളിൽ പുണ്യം തേടി മടങ്ങി. ഇന്നലെ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൻ തിരക്കാണ് ക്ഷേത്രക്കടവുകളിൽ അനുഭവപ്പെട്ടത്. പുനലൂർ നഗരസഭയിലെ സ്നാനഘട്ടം, മുഹൂർത്തിക്കാവ്, തൃക്കേതേശ്വരം മഹാദേവ ക്ഷേത്രം, നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്രം, പുതിയിടത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, മുളന്തടം മുത്താരമ്മൻ കോവിൽ, ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രം, കരവാളൂർ പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം, ഉറുകുന്ന് ഭഗവതി ക്ഷേത്രം, ഒറ്റക്കൽ ശങ്കരനാരായണ സ്വാമിക്ഷേത്രം, ചാലിയക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഉടപ്പാളയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രക്കടവ്, പാലരുവി, കുറ്റാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വിജയൻ പോറ്റി, ടി.ഡി.ടി നമ്പൂതിരി, സുഭാഷ് ബാബു,കുട്ടപ്പൻ, രഞ്ജിത്ത് മൂലശേരി, സുദർശനൻ, സുരേഷ് ശർമ്മ തുടങ്ങിയവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലി തർപ്പണ ചടങ്ങുകൾ നടന്നത്. വിശ്വഹിന്ദു പരിഷത്ത്, സമാജം സേവാസമിതി, ക്ഷേത്രോപദേശകസമിതി തുടങ്ങിയ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.