പത്തനാപുരം:ട്രെയിൻ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ കുറ്റിപ്പുറത്ത് കണ്ടെത്തി.കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ വില്ലയിൽ സാബു ജോസഫിന്റെ മകൻ സിറിൽ സാബുവിനെയാണ് (22) മംഗലാപുരത്തേക്ക് പോകുന്നതിനിടെ പോലീസ് കണ്ടെത്തിയത്.കഴിഞ്ഞ മാസം 18നാണ് പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ സിറിലിനെ കാണാതായത്.പരീക്ഷയ്ക്ക് ശേഷം ഏറനാട് എക്‌സ് പ്രസിൽ വീട്ടിൽ വരാനായി കയറിയെന്നും കായംകുളത്തെത്തിയ ശേഷം വിളിക്കാമെന്നും തൃശൂർ വച്ച് വീട്ടുകാരോട് വിളിച്ചു പറഞ്ഞിരുന്നതാണ്.എന്നാൽ രാത്രിയായിട്ടും മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെതുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.മൊബൈൽ ഫോൺ ഓഫായിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.ഇതിനിടെയാണ് ഇന്നലെ മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടെ ഡി. ഐ. ജി
എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുളള സ്‌പെഷ്യൽ ടീം കണ്ടെത്തിയത്. വിദ്യാർത്ഥിയെ നാളെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കും.