photo
വർഗ്ഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം കരുനാഗപ്പല്ലിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി: വർഗ്ഗീയത മറയാക്കി നാടിനെ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും തീറെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് .സതീഷ് പറഞ്ഞു. "വർഗീയത വേണ്ട, ജോലി മതി " - എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ് .ഐ ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച തെക്കൻ മേഖലാ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർ ശബ്ദം പുറപ്പെടുവിക്കുന്നവരെയും ഇരകളെയും രാജ്യത്ത് കൊന്നൊടുക്കുകയാണ്. തൊഴിലില്ലായ്മ ചരിത്രത്തിലില്ലാത്ത വിധം വർദ്ധിക്കുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെ വിറ്റഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി .കെ .ബാലചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി .ആർ .ശ്രീനാഥ്, ജാഥാ അംഗങ്ങളായ ഡോ .പ്രിൻസി കുര്യാക്കോസ്, എസ് .കെ .സജീഷ്, ഷിജുഖാൻ, വി .കെ .സനോജ്, എം .വിജിൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന്റെ മുൻപിൽ നിന്നും ആരംഭിച്ച യുവജന റാലിയുടെ അകമ്പടിയോടെയാണ് ജാഥാംഗങ്ങളെ നഗരസഭാ കാര്യാലയത്തിനു മുന്നിലുള്ള സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. .