road
തൊടിയൂർ പഞ്ചായത്ത് ആറാം വാർഡിൽ നിർമ്മിച്ച ചെട്ടിശ്ശേരിൽ മുക്ക് - പുത്തൻപുരമുക്ക് റോഡിന്റെയും അനുബന്ധ പാലത്തിന്റെയും ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ പണി പൂർത്തീകരിച്ച ചെട്ടിശ്ശേരിൽ മുക്ക് - പുത്തൻപുരമുക്ക് റോഡും അനുബന്ധ പാലവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 38.5 ലക്ഷം രൂപ ചെലവഴിച്ചണ് റോഡും പാലവും നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എൽ. ഗംഗകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃതം വേദാന്ത പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജനദേവിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖാ വേണുഗോപാലും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീന നവാസും ചേർന്ന് ചടങ്ങിൽ അനുമോദിച്ചു. തച്ചിരേത്ത് അജയൻ, ചെട്ടിശ്ശേരിൽ എൻ. ഗോപാലൻ, ടി. രാജീവ്, അഡ്വ. കെ.എ. ജവാദ് , ശ്രീധരൻപിള്ള, സുമേഥ്. ഷീജ, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.