ചാവക്കാട്: വിവേകാനന്ദ യോഗാ കേന്ദ്രം നാലാം വാർഷികാഘോഷവും യോഗശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും ആദരവും നടന്നു. തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്ര താരം ദേവിക നമ്പ്യാർ ഉദ്ഘാടനം ചെയ്തു. തിരുവത്ര വിവേകാനന്ദ യോഗാ കേന്ദ്രം രക്ഷാധികാരി ടി.വി. ചന്ദ്രൻ അദ്ധ്യക്ഷനായി. പതഞ്ജലി കോളേജ് ഒഫ് യോഗ ആചാര്യൻ ടി. മനോജ് മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
യോഗാ പരിശീലന ക്ലാസ് മാസ്റ്റർ എം.ജെ. സജിൻ, ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ദിൽസ മദനൻ, ശ്രീനാരായണ വിദ്യാനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് മെമ്പർ വി. ജയരാജ്, ചാവക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ.സി. ശിവദാസ്, ട്രഷറർ എം.എസ്. ശിവദാസ്, കെ.എസ്.ഇ.ബി എൻജിനിയർ അനിൽകുമാർ, ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂൾ അദ്ധ്യാപിക വി.കെ. സൈറബാനു, അയിനിപ്പുള്ളി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ പ്രദർശനവും, സെമിനാറും നടന്നു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.