കയ്പ്പമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കയ്പ്പമംഗലം യൂണിറ്റ് കൺവെൻഷൻ നടത്തി. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സുധാംശു മോഹൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ താമരക്കുളം , കെ.യു. സുബ്രഹ്മണ്യൻ, പി.എ. വേലായുധൻ, പി.പി. രാമനാഥൻ, കെ.എം. അബ്ദുൾ കരീം, കെ.എ. തങ്കമണി എന്നിവർ സംസാരിച്ചു.