chemmen-kith-at-vanchipur
കയ്പ്പമംഗലം വഞ്ചിപുരയിലെ ചെമ്മീൻ കൊയ്ത്ത്

കയ്പ്പമംഗലം: വറുതിക്ക് തെല്ല് ആശ്വാസമെന്നോണം വഞ്ചിപ്പുരയിൽ ചെമ്മീൻ ചാകര. നാലു ദിവസത്തോളമായി കയ്പ്പമംഗലം വഞ്ചിപ്പുരയിൽ ചെമ്മീൻ കൊയ്ത്തിൽ മത്സ്യബന്ധത്തിനിറങ്ങിയ വള്ളങ്ങൾക്കെല്ലാം വല നിറച്ചാണ് ചെമ്മീൻ ലഭിക്കുന്നത്. കൂടാതെ കൊഴുവ, അറിഞ്ഞിൽ, മുള്ളൻ, മാന്തൾ തുടങ്ങി ചെറുമത്സ്യങ്ങളും ലഭിക്കുന്നുണ്ട്. മറ്റു കരകളിൽ നിന്നുള്ള വള്ളക്കാരും കരയിൽ എത്തിയിട്ടുണ്ട്. ചാകര സമാനമായ മത്സ്യകൊയ്ത്ത് വന്നതോടെ കടപ്പുറത്ത് ഉത്സവപ്രതീതിയാണ്. വളരെ അകലെ നിന്നു പോലും നിരവധിയാളുകളാണ് നല്ല ചെമ്മീൻ വില കുറച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ കടപ്പുറത്തെത്തുന്നത്. എന്നാൽ കരയിലടുക്കുന്ന വള്ളങ്ങളിൽ നിന്ന് മത്സ്യങ്ങൾ അപ്പപ്പോൾ ലേലത്തിന് പോകുന്നതിനാൽ പലരും കാഴ്ചക്കാരായി നിൽക്കുന്ന അവസ്ഥയാണ്. ചാകരയല്ലെങ്കിലും ചെമ്മീൻ കൊയ്ത്ത് ഇനിയും ഒരാഴ്ചയോളം ഉണ്ടായേക്കുമെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. പുറമേ കിലോക്ക് 150 മുതൽ 200 വരെയാണ് വിലയെങ്കിലും ചിലർക്ക് ലാഭത്തിന് ചെമ്മീൻ ലഭിക്കുന്നുണ്ട്...